കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാന്പ് മെയ് 15ന് ശനിയാഴ്ച്ച രാവിലെ 7.30 മുതൽ 12.30 വരെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാനം ജീവദാനം എന്ന സന്ദേശത്തെ മുൻനിർത്തി നടക്കുന്ന ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 33947771 അല്ലെങ്കിൽ 39725510 എന്ന നന്പറിൽ ബന്ധപ്പെടേണ്ടതാണ്. kpfbahrain@gmail.com എന്ന ഇമെയിൽ വിലാസം വഴിയും പേരുകൾ റെജിസ്റ്റർ ചെയ്യാവുന്നതാണ്.