ഐസിആർഎഫ് ഫേസ്മാസ്കുകൾ വിതരണം ചെയ്തു
മനാമ:
ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ആൻറി ബാക്ടീരിയൽ സോപ്പുകൾ, പുനരുപയോഗിക്കാവുന്ന ഫേസ് മാസ്കുകൾ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, തുടങ്ങിയ സാധനങ്ങൾ മനാമ ഏരിയയിൽ ഏകദേശം നൂറോളം ആളുകൾക്ക് വിതരണം ചെയ്തു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ , ഫേസ് മാസ്ക് വിതരണ കോർഡിനേറ്റർ സുരേഷ് ബാബു, വോളണ്ടിയർമാർ പവിത്രൻ നീലേശ്വരം കൂടാതെ നൗഷാദ് എന്നിവർ വിതരണ പരിപാടിക്ക് നേതൃത്വം നൽകി.

