ഹംല മേഖലയിൽ ഉപേക്ഷിക്കപ്പെട്ട 653 വാഹനങ്ങൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു


 

മനാമ: ഹംല മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 653 വാഹനങ്ങൾ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇതിൽ 611 എണ്ണവും ഉടമസ്ഥരെ കൊണ്ട് തന്നെയാണ് നീക്കിയത്. ബാക്കി 42 എണ്ണം മുനിസിപാലിറ്റിയും നീക്കി. 2019ലെ രാജ്യത്തെ ശുചീകരണ നിയമപ്രകാരം അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, അത് നീക്കാതിരിക്കുന്നതിനും മുന്നൂറ് ദിനാർ വരയൊണ് ഉടമസ്ഥർ പിഴയായി നൽകേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed