പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മനാമ: പത്തനംതിട്ട കൂടൽ സ്വദേശിയും ബഹ്റൈനിലെ റെഡ് ടാഗ് കന്പനിയിൽ ജീവനക്കാരനുമായ ജനാർദനൻ സുരേഷ് കുമാർ ഇന്ന് രാവിലെ താമസസ്ഥലത്ത് ഹൃദയാഘാതം കാരണം മരണപ്പെട്ടു. 55 വയസായിരുന്നു പ്രായം. ഭാര്യ സുനിത, രണ്ട് മക്കൾ എന്നിവർ നാട്ടിലാണ്. 22 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുനുള്ള ശ്രമങ്ങൾ നടക്കുകയാണ്.