സൗദിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗം 100% സ്വദേശിവത്കരിക്കുന്നു


റിയാദ്: സൗദിയിൽ കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നു. ഇതിലൂടെ സൗദി യുവതീയുവാക്കൾക്കായി 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധമായി സൗദി കസ്റ്റംസും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവച്ചു.

കസ്റ്റംസ് ക്ലിയറൻസ് വിഭാഗത്തിലെ സേവനങ്ങളുടെ നിലവാരം ഉയർത്തും. സൗദികളെ ഈ മേഖലയിൽ ജോലിക്കു ചേരാൻ പ്രാപ്തരാക്കുകയും ചെയ്യും. സ്വദേശി തൊഴിലാളികളുടെ കഴിവ് വികസിപ്പിക്കുകയും എല്ലാ തുറമുഖങ്ങളിലും അവരുടെ മത്സരശേഷി ഉയർത്തുകയും ചെയ്യുകയെന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed