കെ.ജി. ബാബുരാജനെ കൊച്ചു ഗുരുവായൂർ ബഹ്‌റൈൻ കൂട്ടായ്മ അനുമോദിച്ചു

മനാമ: പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജനെ കൊച്ചു ഗുരുവായൂർ ബഹ്‌റൈൻ കൂട്ടായ്മ അനുമോദിച്ചു. അനുമോദന ചടങ്ങിൽ ഭാരവാഹികളായ രാജീവ് ആലൂർ ബൊക്കെയും, പ്രദീഷ് വാസുദേവൻ നന്പൂതിരി പൊന്നാടയും അണിയിച്ചു. ചടങ്ങിൽ മറ്റ് ഭാരവാഹികളായ ഷാജി പുതുക്കുടി, അനിൽ പിള്ള എന്നിവർ പങ്കെടുത്തു.