പ്രേമ ബാബുരാജ് അനുസ്മരണവും എൻഡോവ്മെന്റ് അവാർഡ് പ്രഖ്യാപനവും നടത്തി സാംസ ബഹ്‌റൈൻ
മനാമ: സാംസ വനിതാ വിഭാഗം കോർഡിനേറ്ററും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകയും ആയിരുന്ന പ്രേമ ബാബുരാജിന്റെ ഒന്നാം ചരമ വാർഷിക ദിനമായ ഡിസംബർ 7നു സാംസ സംഘടനാ തലത്തിൽ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയും അനുസ്മരണം നടത്തുകയും ചെയ്തു. കൂടാതെ സാംസക്ക് അവർ ചെയ്ത സേവനങ്ങളെ മാനിച്ചു പരേതയുടെ സ്മരണാർത്ഥം സാംസ നടപ്പിലാക്കിയ എഡ്യൂക്കേഷണൽ എൻഡോവ്മെന്റ് അവാർഡ് 2020 ന്റെ ഫലവും പ്രഖ്യാപിച്ചു. സാംസ കുടുംബാഗങ്ങളുടെ മക്കൾക്കായി പ്രഖ്യാപിച്ച ഈ അവാർഡിന് പത്താം തരം വിദ്യാർത്ഥിനി അനഘ രാജ്, പ്ലസ് ടു വിദ്യാർത്ഥി വിനു അൻഷുൽ രാജ് എന്നിവർ അർഹരായി. മുരളി കൃഷ്ണൻ, ഇൻഷാ റിയാസ്, ജെസ്‌ന എന്നിവർ അടങ്ങിയ മൂന്നംഗ പാനൽ ആണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ജിജോ ജോർജ് അധ്യക്ഷനായ മീറ്റിംഗിൽ ജനറൽ സെക്രട്ടറി റിയാസ് കല്ലന്പലം സ്വാഗതവും വൈസ് പ്രസിഡന്റ് നിർമല ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു. വനിത വിഭാഗം പ്രസിഡന്റ് സിതാര മുരളീകൃഷ്ണൻ, സെക്രട്ടറി അന്പിളി സതീഷ്, വത്സരാജ് കുയിന്പിൽ എന്നിവരെ കൂടാതെ നാട്ടിലും ബഹറിനും ഉള്ള നിരവധി അംഗങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
