എഴുത്തുകാരനായ മുൻ ബഹ്റൈൻ പ്രവാസിക്ക് നാട്ടിൽ മർദ്ദനം


 

കൊച്ചി : അറിയപ്പെടുന്ന എഴുത്തുക്കാരനും, കഥാകൃത്തും, മുൻ ബഹ്റൈൻ പ്രവാസിയുമായ മനോഹരൻ പേരകത്തിനെ കല്ല് കൊണ്ട് തലക്കടിയേറ്റ നിലയിൽ ഗുരുവായൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ 12നാണ് സംഭവം. കളത്തിൽ ബാബുവെന്നയാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് മനോഹരൻ വി പേരകം ആരോപിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈകാര്യം അദ്ദേഹം അറിയിച്ചത്. മനോഹരന്റെ പരാതിയിൽ ഗുരുവായൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് മാസം മുന്പ് ബാബുവിന്റെ വീട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ പറ്റി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് മനോഹരൻ വി പേരകം ചടങ്ങിൽ പങ്കെടുത്ത സുഹൃത്തുക്കൾക്ക് സന്ദേശമയച്ചതോടെയാണ് വൈരാഗ്യത്തിന് കാരണമായത് എന്ന് അറിയുന്നു. വിവാഹത്തിൽ പങ്കെടുത്ത മനോഹരന്റെ മക്കൾ ക്വാറെന്റെയിനിൽ പോയിരുന്നു. സന്ദേശമയച്ചതിനെ ചോദ്യം ചെയ്താണ് മനോഹരനെ വഴിയിൽ തടഞ്ഞ് നിർത്തി ബാബുവും സംഘവും ചോദ്യം ചെയ്തത്. ബാബുവും സംഘവും ആർ എസ് എസ് പ്രവർത്തകരാണെന്നും മനോഹരൻ വി പേരകം ആരോപിക്കുന്നു. സർവകലാശാല പഠന സിലിബസിൽ ഉൾപ്പെടുത്തിയ കയറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ എന്ന നോവൽ എഴുതിയാൾ കൂടിയാണ് മനോഹരൻ വി പേരകം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed