രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി


ന്യൂഡൽഹി: രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. കോവിഡിനെതിരെ ആന്‍റിബോഡി രൂപപ്പെട്ടവർക്ക് വാക്സിൻ നൽ‌കേണ്ടതില്ലെന്ന സൂചനയും അദ്ദേഹം നൽ‌കി. മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിൻ നൽകി കോവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ മൂന്നു സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെർ ചൽ സംവാദം നടത്തിയിരുന്നു. ജെന്നോവ ബയോഫാർമ, ഹൈദരാബാദ് ബയോളജിക്കൽ ഇ ലിമിറ്റഡ്, ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ് ഹൈദരാബാദ് എന്നിവയിലെ ശാസ്ത്രജ്ഞരുമായാണു മോദി സംവദിച്ചത്. നേരത്തെ കോവിഡ് പ്രതിരോധ വാക്സിന്‍റെ നിർമാണ പുരോഗതി വിലയിരുത്താൻ മോദി അഹമ്മദാബാദ്, ഹൈദരാബാദ്, പൂന എന്നിവിടങ്ങളിലെ ഗവേഷ ണകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed