കേരളീയ സമാജം യാത്രയപ്പ് നൽകി


മനാമ:

ബഹ്റിൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ  പി ടി തോമസ് ,  വി വി നാരായൺ , ദാമു കോറോത് എന്നിവർക്ക്   പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അവസരത്തിൽ  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള മൊമെന്റോയും, സമാജം ജനറൽ സെക്രട്ടറി  വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു  യാത്രയയപ്പ് നൽകി.

സമാജം വൈസ് പ്രസിഡന്റ്  ദേവദാസ് കുന്നത്ത് , അസിസ്റ്റന്റ് സെക്രട്ടറി വർഗ്ഗീസ് , മെംബർഷിപ്പ് സെക്രട്ടറി ശരത് നായർ , ലൈബ്രറി സെക്രട്ടറി വിനൂപ്, സ്പോർട്സ് സെക്രട്ടറി  പോൾസൺ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ വെച്ച് ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട  ജയദേവന്റെ കുടുംബത്തിനുള്ള  ഒരു ലക്ഷം രൂപയുടെ ധനസഹായം  കൈമാറി.


article-image

വി വി നാരായണനെ ആദരിക്കുന്നു

article-image

ദാമു കോറോത്തിനെ ആദരിക്കുന്നു.

article-image

ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട  ജയദേവന്റെ കുടുംബത്തിനുള്ള  ഒരു ലക്ഷം രൂപയുടെ ധനസഹായം  കൈമാറുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed