ബഹ്റൈൻ മാർത്തോമ്മാ 57-ാം ഇടവകദിനം ആഘോഷിച്ചു


മനാമ:

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഇടവകദിനം വിശുദ്ധ കുർബാന അർപ്പണത്തോട്  സനദ്ദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ  ഇടവക വികാരി റവ.മാത്യു കെ . മുതലാളിയുടെ മുഖ്യ കാർമ്മികത്തിലും, സഹവികാരി റവ. വി.പി.ജോണിന്റെ സഹകാർമ്മികത്തിലും നടത്തപ്പെട്ടു. കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഇടവകാംഗങ്ങൾ ഏവരും സൂം പ്ലാറ്റ്ഫോമിലൂടെയും യൂട്യൂബ് മുഖേനയും ഇടവക ദിനത്തിൽ പങ്കാളികളായി.

article-image

മാർത്തോമ്മാ സഭയുടെ സന്നദ്ധസുവിശേഷ സേവികാസംഘം പ്രസിഡന്റും , അടൂർ ഭദ്രാസനാധിപനും നിയുക്ത  കോട്ടയം - കൊച്ചി ഭദ്രാസന അധിപനും ആയ   റവ.ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനി ഇടവകദിന പൊതുസമ്മേളനം സൂം പ്ലാറ്റ്ഫോമിലൂടെ ഉത്ഘാടനം ചെയ്തു.  ഇടവക വികാരി റവ. മാത്യു കെ . മുതലാളി അദ്ധ്യക്ഷ പ്രസംഗവും ഇടവക ട്രസ്റ്റി  ബിജു കുഞ്ഞച്ചൻ സ്വാഗതവും അറിയിച്ചു.

article-image

ഇടവക സെക്രട്ടറി   റെജി ടി. ഏബ്രഹാം നടപ്പുവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സഹവികാരി റവ. വി.പി.ജോൺ , ബഹ്റിൻ മാർത്തോമ്മാ ഇടവകയിലെ മുതിർന്ന അംഗവും അൽമോയ്ഡ് സി.ഇ.ഓ. യും ഡയറക്ടറുമായ   എം.ടി . മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു. ഇടവക അക്കൗണ്ടന്റ് ചാൾസ്  വർഗീസ് , ഇടവക വൈസ് പ്രസിഡന്റ്  ചാക്കോ പി.മത്തായി, ആത്മായ ശുശ്രൂഷകരായ  പ്രദീപ് മാത്യൂസ് ,  ജിജി തോമസ്  എന്നിവർ  സന്നിഹിതരായിരുന്നു. 

article-image

ബഹ്റിൻ മാർത്തോമ്മ  ഇടവകയിൽ 40 വർഷം പൂർത്തികരിച്ചവർ, ഇടവക അംഗത്വത്തിൽ 25 വർഷം പൂർത്തികരിച്ചവർ, 60 വയസ് പൂർത്തി ആക്കിയ ഇടവക അംഗങ്ങൾ, 10 ഉം 12 ഉം ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾ എന്നിവരെ വർച്വൽ മീഡിയ മുഖേന മെമന്റോ നൽകി ആദരിച്ചു. ജോമോൻ പി. വർഗ്ഗീസ്, പ്രോഗ്രാം അവതാരകനായരുന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ സൺസി ചെറിയാൻ നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed