കോവിഡ് ; ബഹ്റൈനിൽ ഇതുവരെയായി 341 മരണം


മനാമ:
ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി. എൺപത്തിയൊന്ന് വയസ് പ്രായമുള്ള സ്വദേശിയാണ് മരിച്ചത്. അതേസമയം ഇന്നലെ 162 പുതിയ രോഗബാധിതരെ കൂടി കണ്ടെത്തി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1496 ആണ്.
ഇന്നലെ 175 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 84510 ആയി. ഇപ്പോൾ 12 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 12388 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 20,15,598 ആയി. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ ആകെ മരണ സംഖ്യ 341ആണ്.
Next Post