ഐ ഒ സി ഇന്റർ സ്‌കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു

മനാമ:
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്റർസ്‌കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നും മുന്നൂറോളം വിദ്യാർഥി വിദ്യാർഥിനികളാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നവംബർ 27 നാണ് ആദ്യ റൌണ്ട് മത്സരങ്ങൾ നടക്കുക. ഇതിൽ നിന്നും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 29 ന് ഫൈനൽ റൌണ്ട് മത്സരങ്ങൾ നടക്കും. ആദ്യ സ്ഥാനങ്ങളിൽ വരുന്ന വിദ്യാർഥികൾക് ട്രോഫിയും ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനങ്ങൾ നൽകുന്ന സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്നും ആദ്യ സ്ഥാനം നേടുന്ന വിദ്യാലയത്തിന് എവർ റോളിംഗ് ട്രോഫി നൽകുമെന്നും ഐ ഒ സി ദേശീയ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ, പ്രോഗ്രാം കൺവീനർ ഷെമിലി പി ജോൺ, ജോയിന്റ് കൺവീനർ ഓസ്റ്റിൻ സന്തോഷ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക് 3983 7771 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.