ബഹ്റൈനിൽ ഹൃദയാഘാതം കാരണം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

മനാമ: ബഹ്റൈനിൽ ഹൃദയാഘാതം കാരണം മരണപ്പെട്ട എറണാകുളം ഞാറക്കൽ സ്വദേശി വി.കെ ശിവദാസിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു. ബഹ്റൈനിൽ അൽ ബൂം ഇലക്ട്രിക്കൽ കന്പനിയിൽ ജോലി െചയ്തിരുന്ന പരേതൻ ബഹ്റൈനിലെ തന്നെ പല്ലവി ഓർക്കസ്ട്രയിലും അംഗമായിരുന്നു.
നാട്ടിൽ ഭാര്യയും മകനുമുള്ള പരേതന്റെ വിയോഗത്തിൽ അൽ ബൂം സിഇഒ എം.കെ തിലകന്റെ അദ്ധ്യക്ഷതയിൽ അനുശോചനയോഗം ചേർന്നു. ജീവനക്കാരും കുടുംബാഗംങ്ങളും പങ്കെടുത്തു.