ബഹ്‌റൈൻ ലാൽ കെ­യേ­ഴ്‌സിന് പു­തി­യ ഭാ­രവാ­ഹി­കൾ


മനാമ: കഴിഞ്ഞ ഏഴു വർഷങ്ങളായി ബഹ്‌റൈനിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞ  പ്രവർത്തനം കാഴ്ച വെക്കുന്ന പത്മഭൂഷൺ മോഹൻലാലിന്റെ ആരാധകരുടെ  സംഘടനയായ ബഹ്‌റൈൻ ലാൽ കെയേഴ്സ് അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ വാർഷിക യോഗത്തിലൂടെ തിരഞ്ഞെടുത്തു. 

ജഗത് കൃഷ്ണകുമാർ കോഓർഡിനേറ്റർ ആയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡണ്ടായി എഫ്.എം ഫൈസലും, സെക്രട്ടറിയായി ഷൈജു കന്പത്തും, ട്രഷറർ ആയി ജസ്റ്റിൻ ഡേവിസും നയിക്കും. വൈസ് പ്രസിഡണ്ടുമാരായി ടിറ്റോ ഡേവിസ്, അരുൺ. ജി. നെയ്യാർ,  ജോയിന്റ് സെക്രട്ടറിമാരായി മണിക്കുട്ടൻ, അരുൺ തൈക്കാട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു. തോമസ് ഫിലിപ്പ് (ചാരിറ്റി വിങ്ങ് സെക്രട്ടറി ), ദീപക് തണൽ (എന്റർടൈൻമെന്റ് സെക്രട്ടറി), സുബിൻ സുരേന്ദ്രൻ (മെന്പർഷിപ് സെക്രട്ടറി), ഷാൻ, വിഷ്ണു വിജയൻ, വിഷ്ണു വാമദേവൻ, പ്രജിൽ പ്രസന്നൻ, അനു കമൽ, പ്രശാന്ത്, രതിൻ, അജി ചാക്കോ, ബിബിൻ, ഹരി, പ്രദീപ്, ഗോപേഷ്, വൈശാഖ്, രഞ്ജിത്, ജ്യോതിഷ്  എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed