ജോസ് കെ മാണിക്ക് മുന്നിൽ വാതിൽ അടച്ചിട്ടില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ


 

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് മുന്നിൽ വാതിലുകൾ കൊട്ടി അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് ഘടകകക്ഷിളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്ന് കെപിസിസി പ്രസിഡന്‍റ് പറ‍ഞ്ഞു. ആലോചിച്ച ശേഷം തുടര്‍ തീരുമാനമെടുക്കും.
രണ്ടില ചിഹ്നം അനുവദിച്ച് കിട്ടിയ സാഹചര്യത്തിലാണ് യുഡിഎഫിൽ തിരക്കിട്ട പുനഃരാലോചന നടക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഘടകക്ഷികളും ആവശ്യപ്പെടുന്നത്. ഇക്കാര്യം കെപിസിസി പ്രസിഡന്‍റിനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചിട്ടുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed