കെ.എം.സി.സി ബഹ്‌റൈൻ യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം ഉദ്ഘാടനം ചെയ്തു
മനാമ: കെ.എം.സി.സി ബഹ്‌റൈനിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും സമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ യൂട്യൂബ് ചാനലും, ഇൻസ്റ്റാഗ്രാം അക്കൗണ്ടും പ്രവർത്തനമാരംഭിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഇവയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
സമൂഹ മാധ്യമങ്ങൾ ജനനന്മയ്ക്കും പ്രസ്ഥാനത്തിനും വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.എം.സി.സി ബഹ്‌റൈൻ മീഡിയ വിങ് ചെയർമാൻ എ.പി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് സ്വാഗതവും മാസിൽ പട്ടാന്പി നന്ദിയും പറഞ്ഞു.

