പോസറ്റീവ് പാരന്റിങ് വെബിനാർ സംഘടിപ്പിക്കുന്നു
മനാമ: കൊറോണ തീർത്ത പുതിയ സാമൂഹിക പശ്ചാത്തലത്തിൽ വീട്ടിൽ മാത്രം ഒതുങ്ങിക്കൂടി വീർപ്പ് മുട്ടുന്ന കുട്ടികളുടെ പ്രശ്നങ്ങളെ വളരെ പക്വവും ക്രിയാത്മകമായും നേരിടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ സജ്ജരാക്കാൻ ഇസ്ലാഹീ സെന്‍റർ വെബിനാർ സംഘടിപ്പി ക്കുന്നു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഡോക്ടർ ഇസ്മായിൽ മരിതേരി മുഖ്യപ്രഭാഷണം
നടത്തും. നാളെ (ആഗസ്റ്റ് 27) രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വെബിനാറിൽ ബഹ്റൈനിനിലെ സാമൂഹ്യരംഗത്തെ പ്രമുഖർ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 39974567, 32231141 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

