രാജ്യത്ത് ഒറ്റദിവസം 77,266 കോവിഡ് കേസുകൾ; 1,057 മരണം


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി.

നിലവിൽ രാജ്യത്ത് 33,87,501 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതിൽ 7,42,023 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 25,83,948 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,057 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 61,529 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed