വേനൽകാല ബോധവത്കരണം ആരംഭിച്ചു

മനാമ: സതേൺ ഗവർണറേറ്റ് അധികൃതരുടെ നേതൃത്വത്തിൽ യുവർ സേഫ്റ്റി ഇൻ സമ്മർ എന്ന പേരിൽ വേനൽകാല ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. പൗരൻമാർക്കിടയിൽ വേനൽകാലത്ത് സ്വീകരിക്കേണ്ട നടപടികളും, സുരക്ഷാ നിർദ്ദേശങ്ങളുമാണ് ഇവർ പങ്കിടുന്നത്. തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വെള്ളവും, ശീതള പാനീയങ്ങളും ഇവർ വിതരണം ചെയ്യുന്നുണ്ട്. സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദേശങ്ങളും ഇവർ നൽകുന്നുണ്ട്.