പ്ലസ് വൺ പ്രവേശനം; 20 വരെ ഓൺലൈനായി അപേക്ഷിക്കാം


തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള തീയതി ദീർഘിപ്പിച്ചു. 20 വരെ ഓൺലൈനായി അപേക്ഷിക്കാം. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സീറ്റ് സംവരണം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷാ സമർപ്പണം ദീർഘിപ്പിച്ചത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസുകളിൽ നിന്നാണ് വിദ്യാർഥികൾ വാങ്ങേണ്ടത്. ഈവർഷം സംസ്ഥ നത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ അധികമായി അനുവദിച്ച സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും ആകെ സീറ്റിന്‍റെ 10 ശതമാനമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി മാറ്റി വെയ്ക്കുക.

സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അപേക്ഷകർ മുഴുവൻ സീറ്റുകളിലും ഇല്ലെങ്കിൽ ബാക്കിവരുന്ന സീറ്റുകൾ അവസാന അലോട്ട്മെന്‍റിൽ പൊതുസീറ്റുകൾ ആയി പരിഗണിച്ച് പൊതു അലോട്ട്മെന്‍റ് നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed