കെഎംസിസി ബഹ്റൈൻ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി കെഎംസിസി ബഹ്റൈൻ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. കെഎംസിസി സംഘടിപ്പിക്കുന്ന 33 മാത് രക്തദാനക്യാന്പാണിത്. ആഗസ്ത് 14ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ 1 മണി വരെ സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാന്പ് നടക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്യാന്പ് സംഘടിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.