ബഹ്റൈനിൽ സന്ദർശകവിസയിലെത്തിയവർക്ക് ആശ്വാസം ; കാലാവധി മൂന്ന് മാസത്തേക്ക് കൂടി വർദ്ധിപ്പിച്ച് നൽകി ഗവൺമെന്റ്


മനാമ 

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് സന്ദർശക വിസയിലെത്തി നാട്ടിലേയ്ക്ക് തിരികെ പോകാൻ സാധിക്കാത്തവർക്ക് വലിയ ആശ്വാസമായി ഗവൺമെന്റിന്റെ പുതിയ തീരുമാനം. സാധുവായതും, കാലവധി കഴിഞ്ഞതുമായ എല്ലാ സന്ദർശക വിസകളുടെയും കാലവധി ഒക്ടോബർ 21 വരെ പുതുക്കി നൽകിയാണ് കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദേശികൾക്ക് വലിയൊരു ഇളവ് ബഹ്റൈൻ പ്രഖ്യാപ്പിച്ചിരിക്കുന്നത്. നാഷാണാലിറ്റി, പാസ്പോർട്സ് ആന്റ് റെസിഡൻസ് അഫയേർസ് ആണ് ഈ വിവരം പ്രഖ്യാപ്പിച്ചത്. വിസ പുതുക്കലിന് അപേക്ഷകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതില്ല. ഒക്ടോബർ 21ന് ശേഷവും രാജ്യത്ത് കഴിയാൻ ആഗ്രഹിക്കുന്നവർക്ക് ഇ വിസ പോർട്ടൽ വഴി വിസ പുതുക്കുന്നതിന് അപേക്ഷിക്കാമെന്നും തീരുമാനത്തിൽ പറയുന്നു. 

കോവിഡ് പ്രതിസന്ധി കാരണം നേരത്തേ ഏപ്രിൽ മുതൽ ജൂലൈ 21 വരെ സന്ദർശക വിസാകാലാവധി നീട്ടി നൽകിയിരുന്നു. അതേസമയം തിരികെ പോകാൻ വേണ്ടത്ര വിമാന സെർവീസുകൾ ഇല്ലാത്തത് നിരവധി പേരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇവർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed