കേരള സമാജം ഓണസദ്യ: പങ്കെടുത്തത് 5000ത്തോളം പേര്‍

മനാമ: കേരളീയ സമാജത്തില്‍ ഇന്നലെ നടന്ന ഓണസദ്യയില്‍ പങ്കെടുത്തത് 5,000ത്തോളം പേര്‍. കാലത്ത് 11.30നാണ് സദ്യ ആരംഭിച്ചത്. വൈകീട്ട് 4മണിയോടെ സദ്യ അവസാനിച്ചു. ലേബര്‍ ക്യാമ്പുകളിലെ സാധാരണ തൊഴിലാളികളെ വരെ പങ്കെടുപ്പിക്കാനും മലയാളികളുടെ ആഘോഷ മികവ് നിലനിര്‍ത്താനുമായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ജന.സെക്രട്ടറി വി.കെ.പവിത്രന്‍ എന്നിവര്‍ പറഞ്ഞു. സദ്യക്കുള്ള ഒരുക്കങ്ങള്‍ രണ്ടു ദിവസം മുമ്പേ സമാജത്തില്‍ തുടങ്ങിരുന്നു. മൂന്നു തരം പായസങ്ങളുമായി വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്. മലയാളികള്‍ക്ക് പുറമെ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരും സദ്യക്കെത്തിയിരുന്നു.