സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു

മുംബൈ: ഗായകനും സംഗീത സംവിധായകനുമായ ആദേശ് ശ്രീവാസ്തവ(51) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ബോളിവുഡ് നടിയായിരുന്ന വിജേത പണ്ഡിറ്റ് ആണ് ഭാര്യ. അഞ്ച് വര്‍ഷം മുന്‍പ് അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും മോചിതനായ ഇദ്ദേഹം വീണ്ടും സജവീമാകുന്നതിനിടെയാണ് അസുഖം മൂര്‍ച്ഛിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കീമോ തെറാപ്പിയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.