സൈക്കിൾ യാത്രക്കാരൻ കൊല്ലപ്പെട്ടു

റിഫ: റിഫയിലെ മഷ്താൻ റോഡിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ഉണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ ബംഗ്ലാദേശി സ്വദേശി മരണപ്പെട്ടു. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരണപ്പെട്ടത്. പോലീസ് എത്തുന്പോഴേക്കും സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ച കാർ സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ടിരുന്നു. റിഫ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.