മാംസ ഉത്പന്നങ്ങൾക്കുള്ള സബ്സിഡി നിർത്തൽ ; തീരുമാനം ഒരു മാസത്തേക്ക് നീട്ടി


മനാമ: രാജ്യത്ത് മാംസ ഉത്പന്നങ്ങൾക്ക് അനുവദിച്ച സബ്സിഡി എടുത്തുകളയാനുള്ള തീരുമാനം സെപ്തംബർ മാസത്തിൽ നിന്ന് ഒക്ടോബർ മാസത്തിലേയ്ക്ക് മാറ്റി. ഇന്നലെ മുതൽക്കായിരുന്നു തീരുമാനം നടപ്പിലാക്കേണ്ടിയിരുന്നത്. ബഹ്റിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ഖലീഫയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇത്തരൊമൊരു പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. 

സബ്സിഡി എടുത്തുകളയുന്നതിനെ പറ്റി ഒരിക്കൽ കൂടി പഠിക്കാനായി ഗവൺമെന്റ് തലത്തിലുള്ളവരും  പാർലിമെൻറ്  പ്രതിനിധികളും അടങ്ങിയ ഒരു സബ്സിഡി റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സബ്സിസിഡി എടുത്തു മാറ്റുന്നതിന് പകരമുള്ള  മറ്റു വഴികളെ പറ്റിയും ഇവർ ചർച്ചകൾ നടത്തും. രാജ്യത്തെ ജനങ്ങൾക്ക് മികച്ച ജീവിത നിലവാരം ഉറപ്പ് വരുത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഗ്രഹമാണ് ഇത്തരമൊരു നീക്കത്തിന് ഇടയായതെന്ന് ബഹ്റിൻ ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു. എണ്ണ വിപണിയിലുണ്ടായ ഇടിവ് ബഹ്റിനടക്കമുള്ള ഗൾഫ് രാജ്യങ്ങളെ സാന്പത്തികമായി ബാധിക്കുന്ന സാഹചര്യമായിട്ടു കൂടി ഇത്തരമൊരു തീരുമാനമെടുത്ത പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. 

 

ഇതോടൊപ്പം വിവിധ ഉത്പന്നങ്ങൾക്ക് വിലകിഴിവ് ലഭിക്കാൻ താത്പര്യമുള്ള ബഹ്റിനി സ്വദേശികൾക്കായി ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിക്കുമെന്നും ഉപപ്രധാനമന്ത്രി അറിയിച്ചു. ഇതിൽ നിന്ന് സാമൂഹ്യക്ഷേമ മന്ത്രാലയം തെരഞ്ഞെടുക്കുന്നവർക്ക് ഒക്ടോബർ മാസം മുതൽ വിലകുറവിൽ സാധനങ്ങൾ നൽകി തുടങ്ങും. 

article-image

sadsdasdasd

You might also like

  • Straight Forward

Most Viewed