ഉച്ചവിശ്രമം നീട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം

മനാമ: രാജ്യത്ത് ജൂലൈ മാസം മുതൽ ആഗസ്ത് വരെ നിലനിന്നിരുന്ന ഉച്ച വിശ്രമ നിയമം നീട്ടിലെന്ന് അധികൃതർ അറിയിച്ചു. സാന്പത്തിക പ്രയാസം അനുഭവിക്കുന്ന സ്ഥാപനങ്ങളെ ഇത് മോശമായി ബാധിക്കുന്നത് കൊണ്ടാണ് ഈ തിരുമാനം. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സബാ അൽ ദോസറിയാണ് ഇത് സംബന്ധിച്ച് പുതിയൊരു തീരുമാനം ഉണ്ടാകില്ലെന്ന് അറിയിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ഉച്ച 12 മണി മുതൽ വൈകുന്നേരം നാല് മണി വരെയായിരുന്നു പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. തിങ്കളാഴ്ച്ചയാണ് ഈ നിയമത്തിന്റെ കാലാവധി കഴിഞ്ഞത്. കടുത്ത ചൂട് കാരണം ഈ നിയമം സെപ്തംബർ മാസത്തിലേയ്ക്ക് കൂടി നീട്ടാൻ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.