തോക്കു ചൂണ്ടി സെൽഫി: വെടിയുതിർന്ന് യുവാവ് മരിച്ചു

വാഷിങ്ടൺ: സ്വയം തോക്കു ചൂണ്ടി സെൽഫിയെടുക്കുന്നതിനിടെ വെടിയുതിർത്ത് കൗമാരക്കാരൻ മരിച്ചു. യുഎസിലെ തെക്കു പടിഞ്ഞാറൻ ഹൂസ്റ്റണിലാണ് സംഭവം. തിര നിറച്ച തോക്ക് കഴുത്തിനുനേർക്കു ചൂണ്ടിയാണ് ഡെലിയോൺ അലോൻസോ സ്മിത് എന്ന പത്തൊൻപതുകാരൻ സെൽഫിയെടുത്തത്.
സ്മിത്തിന്റെ ബന്ധുവും അപകടം നടക്കുന്ന സമയത്ത് അപ്പാർട്മെന്റിലുണ്ടായിരുന്നു. എന്നാൽ ഇവർ മറ്റൊരു മുറിയിലായിരുന്നു. ഈ വർഷമാദ്യം റഷ്യയിൽ സമാനായ രീതിയിൽ അപകടം നടന്നിരുന്നു. തലയ്ക്കു നേരെ തോക്കു പിടിച്ചു സെൽഫിക്കു പോസ് ചെയ്ത ഇരുപത്തിയൊന്നുകാരിക്കും അബദ്ധത്തിൽ വെടിയേറ്റിരുന്നു. എന്നാൽ ഗുരുതരമായി പരുക്കേറ്റെങ്കിലും അവർ രക്ഷപെട്ടു.