ബഹ്‌റൈനിൽ കോവിഡ് 19 ;ഒരു മരണം കൂടി

മനാമ:ബഹ്‌റൈനിൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള ഒരു മരണം കൂടി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കോവിഡ് ചികിത്സയിൽ ഗുരുതരാവസ്‌ഥയിൽ ആയിരുന്ന 60 വയസുള്ള ബഹ്‌റൈൻ പൗരനാണ് ഇന്ന് രാവിലെ മരിച്ചത്. ഐസൊലേഷൻ വാർഡിൽ പ്രത്യേക മെഡിക്കൽ ടീമിന്റെ കീഴിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തിന് മറ്റ് ആസുഖങ്ങളും ഉണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധയേറ്റുള്ള മരണ സംഖ്യ 7 ആയിരിക്കുകയാണ് .