തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി


ചെന്നൈ: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി തമിഴ്നാട് സർക്കാർ. ലോക്ക്ഡൗൺ നീട്ടണമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. മറ്റുപല സംസ്ഥാന മുഖ്യമന്ത്രിമാരും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ലോക്ക് ഡൗൺ നീട്ടണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി തമിഴ്നാട് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. തമിഴ്നാട്ടിൽ വൈറസ് വ്യാപനം ഇനിയും രൂക്ഷമാകാാൻ സാധ്യതയുണ്ടെന്നാണ് സമിതി സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed