രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടി; ഏഴിന നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി


ദൽഹി

രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തിൽ ഏഴ് നിർദേശങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി. സാമൂഹിക അകലം കർശനമായി പാലിക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക, സ്വന്തം വീടിൻ്റെയും വീട്ടുകാരുടെയും കരുതൽ ഉറപ്പാക്കുക, ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കുക, തൊഴിൽ നിന്ന് ആരെയും പിരിച്ചു വിടരുത്, ആയുഷ് മന്ത്രാലയത്തിൻ്റെ നിർദ്ദേശം അനുസരിക്കുക, പ്രായമായവരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ. 

നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. അവരുടെ ജീവിതം പ്രതിസന്ധിയിലായി. രാജ്യത്തിനു വേണ്ടിയാണ് അത്. ആഘോഷങ്ങൾ ലളിതമാക്കിയതിനു നന്ദി അറിയിക്കുന്നു. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നു. ജനതയാണ് രാജ്യത്തിൻ്റെ ശക്തി.

നമ്മൾ പോരാട്ടം തുടരുകയാണ്. പോരാട്ടം ഇതുവരെ വിജയമാണ്. കൊവിഡ് നേരിടുന്നതിൽ നമ്മൾ വിജയിച്ചു. രോഗബാധിതർ 100 ആയപ്പോഴേ രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. കൃത്യസമയത്ത് ലോക്ക് ഡൗൺ തീരുമാനം എടുക്കാനായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കിൽ സ്ഥിതി ഗുരുതരമായേനെ എന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed