ഇറാനിൽ കുടങ്ങിയ ബഹ്റൈനി സ്വദേശികളുടെ രണ്ടാമത്തെ ബാച്ച് എത്തി

മനാമ
ഇറാനിൽ നിന്നും ബഹ്റൈനിലേയ്ക്ക് കഴിഞ്ഞ ദിവസം രാത്രി രണ്ടാമത്തെ ബാച്ച് സ്വദേശികൾ എത്തിചേർന്നു. സാങ്കേതിക കാരണങ്ങൾ കാരണം നേരത്തേ മാറ്റിവെച്ച യാത്രയായിരുന്നു ഇത്. ഇതുവരെ ലഭിച്ച വിവരപ്രകാരം 61 പേരാണ് ഇന്നലെ വന്ന ചാർട്ടേർഡ് ഫ്ളൈറ്റിൽ ബഹ്റൈനിലെത്തിയത്. ഇവരുടെ പരിശോധന ഫലങ്ങൾ പുറത്ത് വന്നിട്ടില്ല.