സൗത്ത് സോൺ കെഎംസിസി പ്രവർത്തനോത്ഘാടനം; ഷിബു മീരാൻ ഇന്ന് ബഹ്റൈനിൽ

മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും അടുത്ത വർഷങ്ങളിലേക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഇന്ന് മനാമയിലെ കെ−സിറ്റി ബിസിനസ് സെന്റർ ഹാളിൽ വെച്ച് നടക്കും, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ ആണ് മുഖ്യാതിഥി. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ ഏകോപന രൂപമാണ് സൗത്ത് സോൺ കെ.എം.സി.സി എന്നപേരിൽ അറിയപ്പെടുന്നത്.
ജീവകാരുണ്യം, ആരോഗ്യം, വിദ്യാഭ്യാസം, സംഘടനാ ശിൽപ്പശാല തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിലെ സമരങ്ങളോട് ഐക്യപ്പെടുകയും, യൂത്ത് ലീഗ് സമരമുഖത്ത് നിറഞ്ഞു നിൽക്കുകയും ചെയ്യുന്ന ഷിബു മീരാൻ ആദ്യമായാണ് ബഹ്‌റൈനിൽ എത്തുന്നത്.