ബഹ്‌റൈൻ പെൺവാണിഭ സംഘത്തിന് നേതൃത്വം മലയാളി സ്ത്രീക്ക് : കൂടുതൽ പെൺകുട്ടികൾ മുൻപും എത്തിയിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നു.



മനാമ:ബഹ്‌റൈനിൽ കഴിഞ്ഞദിവസം അറസ്റ്റിലായ പെൺ വാണിഭ സംഘത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരം സ്വദേശിനി യായ സ്ത്രീ.(ബഹ്‌റൈനിലെ നിയമ വ്യവസ്‌ഥ പ്രകാരം പേരും  വിശദാംശങ്ങളും നൽകാൻ കഴിയില്ല) നാട്ടിൽ വിസ നൽകുന്ന പെൺകുട്ടികൾക്ക് കൂടുതൽ വിശ്വാസ്യത നൽകാൻ വേണ്ടി യാണ് സംഘം സ്ത്രീകളെ ഇത്തരരത്തിൽ ഉപയോഗിക്കുന്നത്. ബഹ്‌റൈനിൽ പലപ്പോഴുമുള്ള  പോലീസ് പരിശോധനയിൽ    പെൺ വാണിഭ സംഘങ്ങൾ പോലീസ് വലയിൽ ആയപ്പോൾ മിക്ക സംഘങ്ങളും   പ്രവർത്തിച്ചത് സ്ത്രീകളുടെ കൂടി ഒത്താശയോടെയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി പെൺകുട്ടിയെ വിസ എടുത്ത് പെൺവാണിഭ സംഘത്തിന് കൈമാറാൻ  ശ്രമിച്ചത് പെൺകുട്ടിയുടെ അയൽവാസിയും ബഹ്‌റൈനിലെ അവരുടെ നാട്ടുകാരിയും കൂടി ആയിരുന്നു.പെൺകുട്ടിയെ  \'ജോലിക്ക്  \'വിടുന്നതിനു മുൻപ് സലൂണിൽ പോയി ഒരുക്കി സൗന്ദര്യം കൂട്ടാൻ നോക്കിയതാണ് സംഘത്തെ പോലീസ് വലയിലാക്കുന്നതിനും പെൺകുട്ടി സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെടുന്നതിനും കാരണമായത്. വിമാനത്താവളത്തിൽ നിന്ന് തന്നെ പെൺകുട്ടിക്ക് സൗജന്യമായി സിം കാർഡ് ലഭ്യമായതും ഒരുങ്ങാൻ ഏർപ്പാടാക്കിയ സലൂണിലെ ജോലിക്കാരുടെ സന്മനസ്സുമാണ്  പെൺകുട്ടിക്ക് രക്ഷയായത്. സലൂണിൽ ജോലിക്കെന്ന പേരിൽ കൊണ്ടുവന്ന തന്നെ എന്തിന് ഒരുക്കുന്നു എന്നുള്ള സംശയം യുവതിക്ക് ബലപ്പെടുകയും കാര്യം സലൂണിലെ ജീവനക്കാരോട് പങ്കുവെക്കുകയും ചെയ്തതോടെ അവർക്കുണ്ടായ സംശയമാണ് സംഘത്തെ വലയിൽ ആക്കുന്നതിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയത്. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ നമ്പർ യുവതിക്ക് അവർ നൽകുകയും തുടർന്ന് ഐ സി ആർ എഫ് അംഗങ്ങൾ പ്രശ്നത്തിൽ ഇടപെടുകയും എംബസി മുഖേന  പോലീസിൽ അറിയിച്ചത് പ്രകാരം യുവതിയെക്കൊണ്ട് തന്നെ സംഘത്തലന്മാരെ വിളിപ്പിച്ച് പോലീസ് സംഘത്തിലെ സ്ത്രീ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
rn\r\nrn
      ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ മുഖേന പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാരാന്ത്യങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്ന ഫ്‌ളാറ്റുകളിലേയ്ക്കും യുവതികളെ  എത്തിക്കുകയോ  പെൺകുട്ടികളുടെ ഫ്‌ളാറ്റുകളിലേയ്ക്ക് പുരുഷന്മാരെ എത്തിക്കുകയോ ചെയ്തു കൊണ്ടാണ്  സംഘം പ്രവർത്തിക്കുന്നത്.നാട്ടിൽ സാമ്പത്തികമായി പിന്നോക്കാവസ്‌ഥയിൽ ജോലി അന്വേഷിച്ചു നടക്കുന്ന യുവതികളെയാണ് പലപ്പോഴും സംഘം വലയിൽ വീഴ്ത്തുന്നത്.ബഹ്‌റൈനിൽ നിന്നും മുൻപ് ഇത്തരം സംഘത്തിൽ  സ്വമേധയാ വന്നു ചേർന്നവരും ഏതു വിധേനയും പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകൾ ആണ് ഇത്തരക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു വിസിറ്റിങ് വിസ ഏർപ്പാടാക്കി കൊണ്ടുവരുന്നത്.നാട്ടിലെ ദാരിദ്ര്യവും മടങ്ങിപ്പോയാലുള്ള നാണക്കേടും ഓർത്തുകൊണ്ട് പല പെൺകുട്ടികളും പെൺവാണിഭ സംഘങ്ങളുടെ ഇംഗിതത്തിനു വഴങ്ങി ഇവിടെ ദുരിത ജീവിതം തള്ളി നീക്കുകയാണ് . ബഹ്‌റൈനിലെ ചില ബാറുകളിലും ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റുകളിൽ  പ്രവർത്തിക്കുന്നവരും ഇത്തരം സംഘങ്ങളുടെ കണ്ണികളായി പ്രവർത്തിക്കുന്നുണ്ട്. മദ്യപിക്കാനെത്തുന്ന യുവാക്കളുമായി അടുത്ത ബന്ധം സ്‌ഥാപിക്കുന്ന സ്ത്രീകളാണ് ഇതിനു ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. ബാച്ചിലർമാരായി ഇവിടെ താമസിക്കുന്ന നീരവധി യുവാക്കൾ ആണ് ഇത്തരം സംഘങ്ങളുടെ വലയിൽ വീണതിന്റെ പേരിൽ സാമ്പത്തികമായി തകരുകയും ഒടുവിൽ ആത്ഹത്യയിലേയ്ക്ക് വരെ എത്തിനിൽക്കുകയും ചെയ്യുന്നത്.

ബാറിലെത്തിയാൽ വിവാഹമോതിരം വരെ ഊരിക്കൊടുക്കുന്നവർ ഉണ്ടെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റിലെ സ്ത്രീ പറഞ്ഞത്.കൂട്ടുകാരുമൊത്ത് ചെറിയ പാർട്ടികൾക്കു വേണ്ടി ഒന്ന്  \'മിനുങ്ങാൻ \' വരുന്നവർ പിന്നീട് മദ്യത്തിന് അടിമപ്പെടുകയും ഇത്തരം സാഹചര്യങ്ങൾ പലരും മുതലെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം യുവാക്കളെ  വല വീശാനായി ബാറുൾ  ആണ് സംഘത്തിനു നേതൃത്വം നൽകുന്നവർ താവളമാക്കുന്നത്.  വിസ എടുത്തു നൽകുന്ന ചില കേന്ദ്രങ്ങളും ഏജന്റുകളും അടക്കം ഇത്തരം സംഘങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചുവരുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെടുന്നു .
വിസിറ്റിങ് വിസ എടുത്തു നൽകുമ്പോൾ  രക്തബന്ധമുള്ളവർക്ക് മാത്രമേ അനുവദിക്കാവൂ എന്ന് നിഷ്കർഷിച്ചാൽ തന്നെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാനാകും എന്നാണ് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നത്.

You might also like

Most Viewed