സിത്ര സ്വലാത്ത് മജ്ലിസ് നബിദിനാഘോഷം സംഘടിപ്പിച്ചു

മനാമ: സിത്ര സ്വലാത്ത് മജ്ലിസിന്‍റെ കീഴില്‍ വർഷംതോറും നടത്തി വരാറുള്ള സിത്ര സ്വലാത്ത് മജ്ലിസ് നബിദിനാഘോഷം ഇത്തവണയും വളരെ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. ഹംസ മോളൂരിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അഷ്‌റഫ് അന്‍വരി മനാമ നബിദിന സന്ദേശ പ്രഭാഷണം നടത്തി ഇരുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ബഷീര്‍ ദാരിമി, ശിഹാബുല്‍ ഹഖ് അന്‍വരി എന്നിവര്‍ മൗലിദ് പരായണത്തിനു നേതൃത്വം നല്‍കി. മഹമൂദ് പുളിയാവ്, മൂസ്സ, പി.അലി, നിസാര്‍, മനാഫ്, സക്കരിയ, അസീസ് പി.ടി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.