ഇന്ത്യൻ ക്ലബ്ബ് പ്രവർത്തനങ്ങൾ പതിവുപോലെ

മനാമ:ഇന്ത്യൻ ക്ലബ്ബിൽ സ്വകാര്യ സംഘടന ജോബ് ഫെയർ നടത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമ പ്രശ്നങ്ങൾ ഇന്ന് രാവിലെ മന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയെ തുടർന്ന് പരിഹരിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.സാമൂഹ്യ മന്ത്രാലയം അധികൃതർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലബ് തുടർന്നും പ്രവർത്തിക്കുകയെന്നും അവർ അറിയിച്ചു. ഒരു സ്വകാര്യ സംഘടനയ്ക്ക് ഹാൾ വിട്ടു കൊടുത്തു എന്ന തൊഴിച്ചാൽ ക്ലബ്ബിന് പരിപാടിയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.ഭാവിയിൽ സ്വകാര്യ സംഘടനകൾക്ക് ക്ലബ് വിട്ടു നൽകുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ഓണപ്പരിപാടികൾ അടക്കമുള്ള എല്ലാ പ്രോഗ്രാമുകളും പ്രഖ്യാപിച്ച രീതിയിൽ തന്നെ നടത്തപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.