ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യ ദിന സംഗമം ശ്രദ്ധേയമായി
മനാമ: ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സ്വാതന്ത്രദിന സംഗമം ശ്രദ്ധേയമായി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഇന്ത്യക്കകത്തും പുറത്തുമായി സംഘടിപ്പിച്ച ഫ്രീഡം സ്ക്വയർ പരിപാടികൾക്ക് ഐക്യദാർഢ്യമായാണ് ബഹ്റൈനില്‍ INCLUSIVE INDIA എന്ന പേരില്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചത്.
മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ട്രഷറർ സജീർ പന്തക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രത്തിന്റെ പുരോഗതിയിൽ പൂർവ്വികർ കാണിച്ച വഴിയിൽ ഞങ്ങളുമുണ്ടാവുമെന്നും രാജ്യത്തിന്റെ വിധ്വംസക ശക്തികളെ എതിർത്ത് തോല്പിക്കുമെന്നും പ്രവർത്തകർ കൈകൾ മുന്നോട്ടു നിവർത്തി പ്രതിജ്ഞ പുതുക്കി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ പ്രസിഡന്റ് റബീഅ് ഫൈസി അമ്പലക്കടവ് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറിയ ചടങ്ങില്‍ സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, കെ എൻ എസ് മൗലവി തിരുവമ്പാടി റെയ്ഞ്ച് പ്രസിഡന്റ് ഹംസ അൻവരി മോളൂർ എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു. മുഹമ്മദ് ജസീര്‍ വാരം ഖിറാഅത്ത് നടത്തി. അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും യഹ് യ പട്ടാമ്പി നന്ദിയും പറഞ്ഞു.
സമസ്ത പ്രവർത്തകർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലുന്നു

