കര്‍ക്കിടക വാവുബലി : പിതൃക്കള്‍ക്കായി പ്രവാസികളും


മാതാ അമൃതാനന്ദമയി സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പിതൃതര്‍പ്പണ ചടങ്ങുകളില്‍ നിന്ന് 
 
 
മനാമ :നാട്ടിലായാലും പ്രവാസത്തിലായാലും മരണാനന്തരചടങ്ങുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് വിശ്വാസികളായ മലയാളികള്‍. അതുകൊണ്ട് തന്നെ അതിജീവനവും പ്രതീക്ഷകളും നൽകിയ ഈ പ്രവാസത്തിൽ ഏറ്റവും വൈകാരികമായി നിൽക്കുന്ന പിതൃതർപ്പണ ചടങ്ങുകൾക്ക്  കഴിഞ്ഞ നാലു വർഷമായി  സാഗരതീരങ്ങളിൽ സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട് ഇവിടുത്തെ സംഘടനകൾ. ഈ അഞ്ചാം വര്‍ഷവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പിതൃതര്‍പ്പണചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയത് ആയിരങ്ങളാണ്.   ഈ വർഷവും മാതാ അമൃതാനന്ദമയി സേവ സമിതിയുടെ ആഭിമുഖ്യത്തിൽ  അസ്റി കടപ്പുറത്ത് നടന്ന ബലിതർപ്പണകർമ്മവും വിപുലമായ രീതിയിൽ തന്നെ നടന്നതായി സംഘടനഭാരവാഹികള്‍ അറിയിച്ചു.
1000ൽ പരം ഭക്തജനങ്ങൾക്ക് തർപ്പണം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കീഴുർ മൂത്തേടത് മന കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്. മാതാ അമൃതാനന്ദമയി സേവാസമിതിയുടെ കോ ഓർഡിനേറ്റർ സുധീർ തിരുനിലത്, രക്ഷാധികാരി കൃഷ്ണകുമാർ, രാമദാസ്, ജ്യോതിമേനോൻ, ചന്ദ്രൻ, സതീഷ്,മനോജ്, ഷാബു, പ്രദീപ്‌, സജീഷ്, മനോജ്‌, സന്തോഷ്‌ , വിനയൻ, സുനീഷ്, മഹേഷ്‌, വിനോദ്, സതീഷ് കോഴിക്കോട്, ഷാജി, സുരേഷ്, സുകുമാർ, ലേഖ കൃഷ്ണ കുമാർ, രാജി പ്രദീപ്‌, അഖില, അമീഷാ സുധീർ തുടങ്ങിയവരും ചടങ്ങുകൾക്ക് നേതൃതം നൽകി.
എല്ലാവർഷവും ബലിതർപ്പണത്തിനു സൗകര്യം ചെയ്തു തരുന്ന ബഹ്റൈന്‍ സര്‍ക്കാരിനോടും  ബഹ്‌റൈൻ രാജകുടുംബത്തോടും ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഭക്ത ജനങ്ങൾക്കു പ്രഭാത ഭക്ഷണം ഒരുക്കിയത് അയ്യപ്പ സേവ സംഘം ബഹ്‌റൈൻ ആണ്. അയ്യപ്പ സേവ സംഘം പ്രവർത്തകര്‍ക്കും വനിതാ വിഭാഗം പ്രവർത്തകർക്കും കുട്ടികൾക്കും   മാതാ അമൃതാനന്ദമയി സേവ സമിതി നന്ദി രേഖപെടുത്തി.  ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തില്‍  കാനൂ ഗാർഡനിൽ നടന്ന കർക്കിടക വാവ് ബലിയിലും നിരവധി പേരാണ് പങ്കെടുത്തത്. ഇന്ന്  രാവിലെ ശ്രീ കുമാരനാശാൻ ഹാളിൽ വച്ച് നടന്ന ബലി കർമ്മം 10.30 ന്അവസാനിച്ചു. ഏകദേശം 100 ഓളം പേർ പിതൃ തർപ്പണത്തിൽ പങ്കെടുത്തു. ചടങ്ങുകളില്‍ പങ്കെടുത്ത് സഹകരിച്ചവര്‍ക്ക് ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങള്‍ പ്രത്യേകം നന്ദി അറിയിച്ചു. 

article-image
ജി.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പിതൃതര്‍പ്പണ ചടങ്ങില്‍ നിന്ന് 

You might also like

  • Lulu Exchange
  • Straight Forward

Most Viewed