യൂണി ഗ്ലോബലിൽ ഓറിയന്റേഷൻ പ്രോഗ്രാം


മനാമ: ഉന്നത നിലവാരമുള്ള കോഴ്സുകൾ ബഹറിനിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി യൂണി ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർ (യു ജി ഇ സി)അമിറ്റി യൂണിവേഴ്സിറ്റിയുമായി ചേർന്ന് യു . കെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾ ആരംഭിക്കുമെന്ന് യു ജി ഇ സി മാനേജുമെന്റ് അറിയിച്ചു. പ്രാരംഭമായി എം. ബി. എ, ബി.എ (ഹോണേഴ്‌സ്) ബിസിനസ് മാനേജ്‌മന്റ് എന്നീ കോഴ്സുകൾ ആണ് തുടങ്ങുന്നത്. ബഹ്റൈനില്‍  വിദ്യാഭ്യാസ രംഗത്തു അനേക വർഷങ്ങളുടെ പരിചയമുള്ള യൂണി ഗ്ലോബൽ എഡ്യൂക്കേഷണൽ സെന്റർ സെഗയയിൽ ഉള്ള പുതിയ ക്യാമ്പസ്സിലാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

അമിറ്റി ഗ്ലോബൽ വാഴ്സിറ്റി വിദ്യാഭ്യാസരംഗത്ത് വൻ മുന്നേറ്റം തുടരുകയും ലോകമെമ്പാടുമുള്ള നൂറുകണക്കിന്, ആയിരക്കണക്കിന് പ്രൊഫഷണലുകളുടെ ജീവിതത്തെ അതിന്റെ നൂതന പ്രോഗ്രാമുകൾ ഉപയോഗിച്ച് മാറ്റുകയും ചെയ്യുന്നു.യൂണിവേഴ്സിറ്റിയെക്കുറിച്ചും അതിന്റെ പ്രോഗ്രാമുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി, ഓഗസ്റ്റ് 3, ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ യൂണി ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ഒരു ഓറിയന്റേഷൻ സെഷൻ സംഘടിപ്പിക്കുന്നു അമിറ്റി യൂണിവേഴ്‌സിറ്റിയും യു. കെ. ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന കോഴ്സുകൾ കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകൾക്ക് ചേർന്ന് പഠിക്കുവാൻ ബഹ്റൈനില്‍  ഉള്ള വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും എന്ന് യൂണി ഗ്ലോബൽ എഡ്യൂക്കേഷണൽ സെന്റർ ചെയര്മാന് ജയപ്രകാശ് മേനോൻ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 17344971/ 2 ,38395676 എന്ന  നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed