മറാസി ഡൈവിംഗ് ഫെസ്റ്റിവല്‍ നാളെ മുതല്‍


മനാമ: മറാസി ഡൈവിംഗ് ഫെസ്റ്റിവല്‍ ഈ മാസം 19,20 തിയ്യതികളില്‍  മറാസി ബീച്ചില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അറബ് ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് നീന്തലും അതുമായി ബന്ധപ്പെട്ട അഭ്യാസ പ്രകടനങ്ങളെന്നും അതിന്റെ ഭാഗമായുള്ളതാണ് ഫെസ്റ്റിവലെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്ന് മണി മുതലാണ് ഫെസ്റ്റിവല്‍ ആരംഭിക്കുക. ഫെസ്റ്റിവലില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യപ്രായോജകരും സംബന്ധിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed