കബഡി ഫെസ്റ്റ് സംഘടിപ്പിച്ചു


മനാമ: ബഹ്റൈൻ തുളുനാട് കബഡി ടീമും ബഹ്റൈൻ ഇന്ത്യന്‍ ക്ലബും സംയുക്തമായി കബഡി ഫെസ്റ്റ്   സംഘടിപ്പിച്ചു.   ബഹ്റൈൻ കബഡി ഫെസ്റ്റ് 2019   ബഹ്റൈൻ ഇന്ത്യന്‍ ക്ലബില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലാണ് സമാപിച്ചത്. ബഹ്റൈനില്‍ അറിയപ്പെടുന്ന 8 ടീമുകള്‍ മാറ്റുരച്ച ടൂർണ്ണമെൻ്റിൽ ബഹ്റൈൻ  തുളുനാട് ജേതാക്കാളയി.  കെ കെ ബോയ്സ് കന്യാകുമാരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി ,ബഹ്റൈൻ ബ്രദേഴ്സ് മൂന്നാം സ്ഥാനവും ,തമിൾ ബോയ്സ് നാലാം സ്ഥാനവും നേടി.  ഇന്ത്യന്‍ ക്ലബ്ബ് സെക്രട്ടറി ജോബ് എം. ജെ. പ്രസിഡന്‍റ് സ്റ്റാലിൻ ജോസഫ്, തുളുനാട് രക്ഷാധികാരി പ്രസന്നൻ ചെമ്മനാടും, സംഘാടക സമിതിയും  ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed