മസ്തിഷ്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ കഴിയുന്ന സാഹിത്യ അക്കാദമി അവാർഡ് ജേതാവ് തോമസ് ജോസഫിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ബെന്യാമിൻ


തിരുവനന്തപുരം: മസ്തിഷ്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ കഴിയുന്ന സാഹിത്യ അക്കാദമി അവാർഡ് ജേതാവ് തോമസ് ജോസഫിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ബെന്യാമിൻ. തന്റെ ഫെയ്സ്ബുക്ക് പേജിൽ കൂടിയാണ് ബെന്യാമിന്റെ അഭ്യർത്ഥന. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്                                                                                                        

“മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ സ്വന്തം വീട്ടിൽ, കഴുത്തിലും വയറ്റിലും ട്യൂബുകൾ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീർഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകൻ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചിലവുകൾ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സന്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. 

ഒരു നേഴ്സിന്റെ വിദഗ്ദ്ധപരിചരണം ഉൾപ്പെട്ടെ, അനശ്ചിതവും വന്പിച്ചതുമായ ഒരു തുടർച്ചിലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വിൽക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും അവർക്കില്ല.മലയാള കഥയിൽ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയിൽ വായനക്കാരോടും സഹൃദയരോടും സഹായാഭ്യർത്ഥന നടത്താൻ സുഹൃത്തുക്കളായ ഞങ്ങൾ വീണ്ടും നിർബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാൻ ആഗ്രഹമുള്ളവർക്ക് അദ്ദേഹത്തിന്റെ മകൻ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.

സേതു

മുകുന്ദൻ

സക്കറിയ

എൻ.എസ് മാധവൻ

ബെന്യാമിൻ

കെ.ആർ മീര

റഫീഖ് അഹമ്മദ്

മധുപാൽ

പി.എഫ് മാത്യൂസ്

ആർ. ഉണ്ണി

സി.കെ ഹസ്സൻ കോയ

 

Jesse

A/C no. 2921101008349

IFSCCNRB0005653

Canara Bank,

Chunangamveli branch

Aluva

You might also like

  • Lulu Exchange
  • Straight Forward

Most Viewed