ഹൃദയസ്പർശം കാർഡിയാക് സെമിനാർ സംഘടിപ്പിക്കുന്നു


മനാമ:  ആറാമത് ഹൃദയസ്പർശം  കാർഡിയാക് സെമിനാറും, സി.പി.ആർ. പരിശീലനവും ജൂലൈ മാസം 19 വെള്ളിയാഴ്ച  വൈകുന്നേരം 4  മുതൽ 7 വരെ അസ്‌കർ എം.സി.എസ്.സി.  ക്യാമ്പിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  തൊഴിലാളികൾക്കായി  ബഹ്‌റൈനിലെ പ്രശസ്ത ഹൃദ്രോഗ ഡോക്ടർമാരായ ഡോ. ബാബു രാമചന്ദ്രൻ, ഡോ. സോണി ജേക്കബ് എന്നിവരുടെ ക്ലാസും, തുടർന്ന്  സി.പി.ആർ. പരിശീലനവും ഉണ്ടായിരിക്കും. കൂടാതെ അസ്രി മെഡിക്കല്‍ സെന്ററിലെ  ഒക്ക്യുപേഷ്യണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ്  ഡോ. സി.ജി മനോജ് കുമാര്‍  വേനല്‍ക്കാല രോഗങ്ങളെ കുറിച്ച് സംസാരിക്കും. വിശദവിവരങ്ങൾക്ക്   3309 9976 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed