ആധാർ നൽകിയാൽ സ്വമേധയാ പാൻ നൽകും


ന്യൂഡൽഹി: പാൻ കാർഡ് ഇല്ലാത്തവർ ആധാർ ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അവർക്ക് സ്വമേധയാ പാൻ നൽകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) അധ്യക്ഷൻ പ്രമോദ് ചന്ദ്ര മോദി. 
ഇരു ഡേറ്റാ ബേസുകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതിനു പ്രായോഗിക ബുദ്ധിമുട്ടില്ല. ആധാർ–പാൻ ബന്ധിപ്പിക്കൽ എളുപ്പമാകുകയും ചെയ്യും
അസസ്മെന്റ് ഓഫിസർക്ക് ആധാർ വിവരങ്ങൾ പരിശോധിച്ച് പാൻ നൽകാനുള്ള അധികാരമുണ്ട്. ആധാറിന് ആവശ്യമായ വിവരങ്ങളെല്ലാം (പേര്, ജനനത്തീയതി, ലിംഗം, ഫോട്ടോ, വിലാസം, ബയോമെട്രിക് വിവരങ്ങൾ എന്നിവ) പാനിനും വേണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed