ബഹ്‌റൈനിൽ മലയാളി സ്വിമ്മിംഗ് പൂളിൽ മരിച്ചു


മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്ത് കാരയിൽ (42} താമസ സ്‌ഥലത്തെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. ഇന്ന് ഉച്ചയ്ക് മക്കൾക്കൊപ്പം ഉമ്മൽ ഹസത്തെ സ്വിമ്മിംഗ് പൂളിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. നീന്തൽ വശമില്ലാതിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. തത് വീർ പെട്രോളിയം (ഹെസ്റ്റൻ ഇന്റർനാഷണൽ)കമ്പനിയിൽ ഡിസൈനർ ആയിരുന്നു. ഭാര്യ സിനി.മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് (ജൂലൈ 5 വെള്ളി) കാലത്ത് സമാജത്തിൽ നടന്ന സയൻസ് ഫോറവും കോപ്റ്റയും സംയുക്തമായി  നടത്തിയ ടെക്‌നിക്കൽ സെമിനാറിൽ സജീവമായി ചർച്ചയിൽ  പങ്കെടുത്ത രഞ്ജിത്ത്   വീട്ടിലേയ്ക്ക് മടങ്ങിയത്തിനു ശേഷമാണ് ദാരുണമായ അപകടത്തിൽ പെട്ടത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed