83 ഫസ്റ്റ്ലുക്ക് പോസ്റ്റർ


ന്യൂഡൽഹി: രാജ്യത്തിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ചരിത്ര മുഹൂർത്തത്തിന്റെ കഥ പറയുന്ന ചിത്രം ‘83’ അണിയറയിൽ ഒരുങ്ങുകയാണ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. തന്റെ 34ാം പിറന്നാൾ ദിനത്തിൽ 83യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് അന്നത്തെ ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്ന രൺവീർ സിംഗ് ആണ്.

ൺ ഹരിയാന കൊടുങ്കാറ്റ് കപിൽ ദേവിനെ ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് രൺവീർ ഫസ്റ്റ് ലുക്ക് ട്വിറ്ററിൽ പങ്കുവച്ചത്. 83−ലെ കപിൽദേവാകാൻ വേണ്ടി താരം കഠിനമായി വ്യായാമം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, ഇതിഹാസ താരത്തിന്റെ ഒപ്പം ചിലവഴിച്ച് അദ്ദേഹത്തിന്റെ ശരീരഭാഷയും മറ്റും മനസിലാക്കുകയും ചെയ്തു. വിദഗ്ധരായ മേക്കപ്പ് ആർട്ടിസ്റ്റുകളും സാങ്കേതിക വിദഗ്ധരും ചേരുന്നതോടെ യഥാർത്ഥ കപിലിനോട് ഏറ്റവുമധികം സാമ്യമുള്ള കഥാപാത്രത്തെ തന്നെ സ്‌ക്രീനിൽ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് രൺവീറിന്റെ പ്രിയതമ കൂടിയായ ദിപീക പദ്ക്കോണാണ്.  ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി വേഷമിടുന്നത് തമിഴ് താരം ജീവയാണ്. ബൽവീന്ദർ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിർകും അഭിനയിക്കും.

 

റിലയൻസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന ചിത്രം 2020 ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed