മുഹമ്മദ് അഫാസിന് ബഹ്‌റൈൻ പ്രവാസി മലയാളികളുടെ അഭിനന്ദനപ്രവാഹം


മനാമ: എം ബി ബി എസ് / ബി ഡി എസ് പ്രവേശനത്തിന് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ്) പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ പ്രവാസി വിദ്യാർഥി മുഹമ്മദ് അഫാസിനെ  ബഹ്‌റൈനിലെ നിരവധി പ്രവാസി സംഘടനകൾ അഭിനന്ദിച്ചു.15 ലക്ഷത്തോളം പേര് എഴുതിയ പരീക്ഷയിൽ അഫാസിന് 661 ആമത്തെ റാങ്കാണുള്ളത്.

ബഹ്‌റൈനിലെ പ്രമുഖ ബിസിനസുകാരനും  സ്‌കൈ ഇന്റർനാഷ്ണൽ ഗ്രൂപ്പ് സ്‌ഥാപകനുമായ  അഷ്‌റഫ് മയഞ്ചേരിയുടെ മകനാണ് മുഹമ്മദ് അഫാസ്. ന്യൂ മില്ലേനിയം സ്‌കൂളിലാണ് അഫാസ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. സഹോദരി ഇഫാദ നസ്‌ലം അതെ സ്‌കൂളിൽ  പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ബഹ്‌റൈനിലെ നിരവധി ജീവകാരുണ്യപ്രസ്‌ഥാനങ്ങളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ് അഷ്‌റഫ് മായഞ്ചേരി.

You might also like

Most Viewed