തിരൂര്‍ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയില്‍ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാരജേതാവുമായ സോമൻ ബേബി ഉദ്ഘാടനം ചെയ്തു, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എമർജൻസി വിഭാഗം ഡോക്ടർ യാസർചോമയിൽ മുഖ്യപ്രഭാഷണവും ആരോഗ്യപരമായ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സും എടുത്തു, അഷ്‌റഫ് തിരൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ്‌അലി കരുവാൻ തൊടി (ദാറുൽ ഷിഫ ചാരിറ്റി ഫണ്ട്) , ചെമ്പൻ ജലാൽ, വാഹിദ് വൈലത്തൂർ, ഷമീർ പൊട്ടച്ചോല (ദാറുൽഷിഫ ) സതീശൻ പടിഞ്ഞാറേക്കര എന്നിവർ ആശംസകൾ അർപ്പിച്ചു. മംഗലം സുലൈമാൻ സ്വാഗതവും, ഷഹാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.അനൂപ്‌റഹ്മാന്‍ തിരൂർ, അഷ്‌റഫ് പി.കെ, ഇസ്മായിൽ ആലത്തിയൂർ, മമ്മുകുട്ടി, നിസാര്‍ കിഴേപാട്ട്, അനിൽ കെ നായർ, എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ മംഗലം സുലൈമാനും സംഘവും അവതരിപ്പിച്ച 'ഇനിയൊരു ജന്മം കൂടി' എന്നകഥാപ്രസംഗവും, ഗാനനിശയും നൃത്ത നൃത്ത്യങ്ങളും അരങ്ങേറി. പിന്നണിയിൽ കീബോർഡ് ഹംസ കാവിലക്കാട്, തബല ഇസ്മായിൽ കൊല്ലം, റിഥംവിവിയൻ, ഗിറ്റാർ ലിജിൻ, സിദ്ധീഖ് എന്നിവരും പങ്കെടുത്തു.