സബർമതി കൾച്ചറൽ ഫോറം വിഷു - ഈസ്റ്റർ ആഘോഷിച്ചു


മനാമ: സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു - ഈസ്റ്റർ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.   സൽമാനിയയില്‍ വെച്ച് ഫോറം പ്രസിഡന്റ് സാം സാമുവൽ അടൂരിന്റെ അധ്യക്ഷതയിൽ  സോമൻ ബേബി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ ദിനേശൻ സ്വാഗതവും,   നിസാർ കൊല്ലം, ജോസ് എന്നിവർ ആശംസപ്രഭാഷണവും നടത്തി. ആഘോഷക്കമ്മിറ്റി കൺവീനർ . ഗോവിന്ദന്റെ നേതൃത്വത്തിൽ അൽത്താഫ്, രഹനാസ്, ഷിജിൻ, സനീഷ്, വിനയൻ, ഗോവിന്ദരാജ്, ഗോപൻ എന്നിവരുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും  കൂടാതെ വിഭവസമൃദ്ധമായ വിഷു - ഈസ്റ്റർ സദ്യയും നടന്നു. ഫോറം വൈസ് പ്രസിഡന്റ് എ.പി.ജി. ബാബു, ജോ. സെക്രട്ടറി രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രമേശൻ, റൗഫ് എന്നിവർ  ആഘോഷ ചടങ്ങുകൾ നിയന്ത്രിക്കുകയും,  ഫോറം സെക്രട്ടറി  സാബു സക്കറിയ നന്ദി ആശംസിക്കുകയും ചെയ്തു.

You might also like

  • Straight Forward

Most Viewed